Sunday, August 3, 2025
No menu items!

subscribe-youtube-channel

HomeNewsബാർബർ ഷോപ്പ്...

ബാർബർ ഷോപ്പ് നവീകരണത്തിന് സർക്കാർ സഹായം പദ്ധതി

തിരുവനന്തപുരം :  പാരമ്പര്യ ബാർബർ സമുദായത്തിന്റെ ജീവിതം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് ബാർബർഷോപ്പ് നവീകരണ പദ്ധതി.

ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിനു സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. ശുചിത്വം, സുരക്ഷ, ഉപകരണങ്ങൾ, ഇൻടീരിയർ മാറ്റങ്ങൾ, മികച്ച ഉപഭോക്തൃ പരിചയം എന്നിവ ലക്ഷ്യമാക്കി, ആധുനികതയിലേക്കുള്ള ചുവടുവെയ്പ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു. സംസ്ഥാന സർക്കാരിന്റെ പിന്നോക്ക സമുദായ വികസന വകുപ്പ് ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പ് വകുപ്പിന്റെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ നിരീക്ഷിക്കും.

ഇത് പ്രകാരം 40,000 രൂപയുടെ ധനസഹായം ആവും ഇവർക്ക് ലഭിക്കുക. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് ഡീറ്റൈൽ, ബാർബർ ഷോപ്പിന്റെ ലൈസൻസ് എന്നിവ പിന്നോക്ക വികസന സമിതിയിൽ നൽകിയാൽ മതിയാകും. bwin.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഓഗസ്റ്റ് 15 ന് ആയിരിക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെൻ്റ് യു.പി.എസ്, തിരുവാർപ്പ് സെൻ്റ് മേരീസ് എൽ.പി. സ്കൂൾ, വേളൂർ ഗവൺമെൻ്റ് എൽ.പി. സ്കൂൾ,...

പ്രിയങ്കാഗാന്ധി പത്തനംതിട്ടയിൽ എത്തുന്നു

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി പത്തനംതിട്ടയിൽ എത്തുന്നു. ഏപ്രിൽ 20 ന് ഉച്ച കഴിഞ്ഞ് 2 നാണ് പ്രിയങ്കാഗാന്ധി...
- Advertisment -

Most Popular

- Advertisement -