Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeNewsസര്‍ക്കാരിന്റെ പുതിയ...

സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പ്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ ഇന്നു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മിനി ബജറ്റ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തങ്ങള്‍ക്ക് കൊടുക്കേണ്ടി വരില്ലെന്നുറപ്പുണ്ടായതു കൊണ്ട് അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് കെട്ടിവെക്കുകയാണ്.

കഴിഞ്ഞ ബജറ്റില്‍ ജനങ്ങള്‍ക്കു മേല്‍ വന്‍ നികുതിഭാരം അടിച്ചേല്‍പിച്ചതാണ്. ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ഈ ആനുകൂല്യങ്ങള്‍ അന്നു പ്രഖ്യാപിക്കാമായിരുന്നു. ഇപ്പോള്‍ നടത്തിയ ഈ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പ് തട്ടിപ്പാണ്.

ആശാവര്‍ക്കാര്‍മാരുടെ കാര്യത്തില്‍ വളരെ ക്രൂരമായ സമീപനമാണ് സര്‍ക്കാര്‍ എടുത്തത്. മര്യാദയ്ക്കുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാമായിരുന്നു. അതുപോലും ചെയ്യാതെ വെറും തെരഞ്ഞെടുപ്പ് പ്രഹസനം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത് 11000 കോടിയാണ്. തീരദേശപാക്കേജ് പ്രഖ്യാപിച്ചത് 10,000 കോടിയാണ്. പക്ഷേ ആര്‍ക്കെങ്കിലും കൊടുത്തോ. വയനാട് പാക്കേജ് പ്രഖ്യാപി്ച്ചു. ആര്‍ക്കെങ്കിലും കിട്ടിയോ.  ഇതെല്ലാം പ്രഖ്യാപനം മാത്രമാണ്. കേരള മുഖ്യമന്ത്രിക്കും അറിയാം ഇതൊക്കെ നടപ്പാക്കേണ്ടത് അടുത്ത സര്‍ക്കാര്‍ ആണ്, തനിക്ക് കൊടുക്കേണ്ടി വരില്ല എന്ന്. ആ ഉറപ്പ് മൂലമാണ് ഈ പ്രഖ്യാപനം.

പിഎം ശ്രീ പദ്ധതി സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ഒപ്പിട്ടത് അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

42-ാമത് മഹാസത്രം : മാരൻകുളങ്ങരയിൽ വേദിയൊരുങ്ങുന്നു

ആലപ്പുഴ : കലവൂർ മാരൻകുളങ്ങര ഭഗവതിക്ഷേത്രത്തിൽ 42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിന് ഒരുക്കങ്ങൾ പുരോഗിക്കുന്നു. പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം അമ്പലപ്പുഴഎൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി. രാജഗോപാലപ്പണിക്കർ നിർവഹിച്ചു. തുടർന്നു നടന്ന...

വൈക്കത്ത്‌ വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരി വെന്തുമരിച്ചു

കോട്ടയം : വീടിന് തീപിടിച്ച് വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരി വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി(75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിളക്കില്‍നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നാണ്...
- Advertisment -

Most Popular

- Advertisement -