Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamവന്യജീവി സംഘർഷം...

വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഹാങിങ് ഫെൻസിങ്

കോട്ടയം: എരുമേലി റേഞ്ചിനു കീഴിൽ വരുന്ന പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നിർമിച്ച ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമാണോദ്ഘാടനവും വാഗമൺ കോലാഹലമേട്ടിൽ പുതുതായി നിർമിച്ച ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനവും കോരുത്തോട് പള്ളിപ്പടി സെന്റ് ജോർജ്ജ് പബ്ലിക്ക് സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു.ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

കോട്ടയം വനം ഡിവിഷനിൽ എരുമേലി റേഞ്ചിനു കീഴിൽ വരുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനും കൃഷി വിളകൾ സംരക്ഷിക്കുന്നതിനുമായി ഹാങ്ങിങ് ഫെൻസിംഗും, ആന പ്രതിരോധ കിടങ്ങുകളാണ് നിർമിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന വനം വകുപ്പ് നബാർഡിന്റെ് ആർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തിയും കൃഷി വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദ്യ കോപ്പി പ്രകാശനം

തിരുവല്ല : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തിരുവല്ല താലൂക്ക് യൂണിയൻ വിശ്വകർമ്മ ദിനാഘോഷം 2025 നോട്ടീസിന്റെ ആദ്യ കോപ്പി പ്രകാശനം യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ VSS 1074 നമ്പർ വളഞ്ഞവട്ടം ശാഖ...

വിജ്ഞാന കേരളം : ചേര്‍ത്തല മൈക്രോ തൊഴില്‍ മേള  ജൂണ്‍ 14 ന്

ആലപ്പുഴ :  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന് രാവിലെ 9.30 മുതല്‍ ചേര്‍ത്തല ഗവ...
- Advertisment -

Most Popular

- Advertisement -