Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോയിൽ അവശ്യസാധനങ്ങൾക്ക്...

സപ്ലൈകോയിൽ അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതു വിപണിയെ അപേക്ഷിച്ച് അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. കഴിഞ്ഞ സെപ്റ്റംബർ 29ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് നൽകുന്നത്.

സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതേണ്ടതുണ്ട്.അരി ഉൾപ്പെടെയുള്ള പ്രധാന പലവ്യഞ്ജനങ്ങൾക്ക് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയാണുള്ളത്.

ജയ, കുറുവ, മട്ട തുടങ്ങിയ അരികൾ കിലോയ്ക്ക് 33 രൂപ എന്ന ഏകീകൃത വിലയിലാണ് ലഭിക്കുക. പച്ചരി കിലോയ്ക്ക് 29 രൂപ മാത്രമാണ് വില. തുവരപ്പരിപ്പിന്, 88 രൂപ, ചെറുപയർ കിലോയ്ക്ക് 85 രൂപ, ഉഴുന്ന് 90 രൂപ, കടല 65 രൂപ, വൻപയർ 70 രൂപ എന്നിങ്ങനെയാണ് പയറുവ‍ർഗ്ഗങ്ങളുടെ വില. കിലോയ്ക്ക് പൊതുവിപണിയിൽ നൂറിന് മുകളിൽ വിലയുള്ള ഉത്പന്നങ്ങളാണിത്.

മറ്റു അവശ്യ വസ്തുക്കളിൽ, മുളക് 115.50 രൂപയ്ക്ക് ലഭിക്കും. പഞ്ചസാര സപ്ലൈകോയിൽ 34.65 രൂപയ്ക്കാണ് ലഭിക്കുന്നത്. പൊതു വിപണിയിൽ പഞ്ചസാരയ്ക്ക് കിലോയ്ക്ക് 46.21 രൂപ വിലയുണ്ട്. വെളിച്ചെണ്ണ വാങ്ങുമ്പോൾ അര ലിറ്റർ സബ്‌സിഡി നിരക്കിലും ശേഷിക്കുന്ന അര ലിറ്റർ പൊതുവിപണി നിരക്കിലുമാണ് ലഭിക്കുക. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ആകെ വില 319 രൂപയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള ബാങ്ക് പരിസ്ഥിതി ദിനം ആചരിച്ചു

തിരുവല്ല: കേരള ബാങ്കിൻറെ പെരിങ്ങര ബ്രാഞ്ച് നേതൃത്വത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ  പി അങ്കിതയ്ക്ക് ബ്രാഞ്ച് മാനേജർ സുമദേവി വൃക്ഷത്തൈ നൽകി ആദരിച്ചു. തുടർന്ന് മുതിർന്ന കസ്റ്റമേഴ്സിന് വാർഡ് മെമ്പർ ...

കരുണാനിധിയുടെ മകൻ എം.കെ.മുത്തു അന്തരിച്ചു

ചെന്നൈ : മുൻ തമിഴ് നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകൻ എം.കെ.മുത്തു(77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യഭാര്യ പദ്മാവതിയിലുണ്ടായ മകനാണ് എം.കെ....
- Advertisment -

Most Popular

- Advertisement -