തിരുവല്ല : ഓതറ പഴയകാവിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാടുപിടിച്ച പറമ്പിലാണ് അസ്ഥികൂടം കിടന്നത് .മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. അസ്ഥികൂടത്തിൽ കാണുന്ന വലതുകൈയുടെ എല്ലിൽ സ്റ്റീലിന്റെ കമ്പിയിട്ടുണ്ട്. തിരുവല്ല സിഐയുടെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും തുടർനടപടി സ്വീകരിച്ചു.






