Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയിൽ...

പത്തനംതിട്ട ജില്ലയിൽ ക്ഷേത്രങ്ങളിലെ മോഷണങ്ങൾ തുടർക്കഥയാകുന്നു

അടൂർ : പത്തനംതിട്ട ജില്ലയിൽ ക്ഷേത്രങ്ങളിലെ മോഷണങ്ങൾ തുടർക്കഥയാകുന്നു. തിരുവല്ല, കോട്ട -ആറന്മുള, വള്ളിക്കോട് തൃപ്പാറ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ മോഷണങ്ങൾക്ക് പിന്നാലെ ഇന്നലെ(ശനി) രാത്രി മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിൽ മോഷണം നടന്നു

ക്ഷേത്ര ജീവനക്കാർ ഇന്ന് രാവിലെ ആണ് മോഷണ വിവരം അറിയുന്നത്. മോഷണം നടത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചു. ശ്രീകോവിലിന് മുൻപിലെ സോപാന വഞ്ചിയും ഭൂതത്താൻ നടയിലെ വഞ്ചിയുമാണ് മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് കുത്തിത്തുറന്നത്. രാത്രി 10.30 നാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ കടന്നത്. ഒരു ലക്ഷത്തോളം രൂപ മോഷണം പോയെന്നാണ് പ്രാഥമിക വിവരം

പാട്ടമ്പലത്തിലെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഉള്ളിലെ ചെറിയ വഞ്ചിയും കുത്തി തുറന്നിട്ടുണ്ട്. ക്ഷേത്രം മാനേജരും കഴകക്കാരനും ചേർന്ന് ഇന്ന് രാവിലെ ചുറ്റുവിളക്ക് കത്തിക്കുമ്പോഴാണ് കാണിക്ക വഞ്ചി പൊളിച്ച നിലയിൽ കണ്ടത്.

കഴിഞ്ഞ മാസം 13 നാണ് കാണിക്ക വഞ്ചികൾ ക്ഷേത്ര ഭാരവാഹികൾ ഏറ്റവും ഒടുവിൽ തുറന്നത്. ഏനാത്ത് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട് ആരോപണങ്ങളും വ്യാജം : താന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി : ജയസൂര്യ

തിരുവനന്തപുരം : തനിക്കെതിരെ ഉയർന്ന രണ്ട് ആരോപണങ്ങളും വ്യാജമാണെന്ന് നടൻ ജയസൂര്യ. ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണു താനെന്നും നടൻ പറഞ്ഞു. പീഡനക്കേസിൽ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയസൂര്യ. ആരോപണം...

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ സന്നിധാനത്ത്

പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ സന്നിധാനത്തെത്തും. രാവിലെ 10.20 ന് നിലയ്ക്കല്‍ എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് രാഷ്ട്രപതി പമ്പയിലെത്തും. അവിടുന്ന്...
- Advertisment -

Most Popular

- Advertisement -