ന്യൂഡൽഹി : രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി എത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തും. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ഉച്ചകോടിയിൽ ഉഭയകക്ഷി വാണിജ്യം, പ്രതിരോധ ബന്ധങ്ങൾ എന്നീ രംഗങ്ങളിൽ നിർണായ തീരുമാനങ്ങളുണ്ടാകും.
രാവിലെ 11 ന് രാഷ്ട്രപതി ഭവനിൽ എത്തുന്ന പുട്ടിന് ആചാരപരമായ സ്വീകരണം നൽകും .തുടർന്ന് രാജ്ഘട്ടിൽ എത്തി ആദരാഞ്ജലി അർപ്പിക്കും .പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചകൾക്ക് ശേഷം സംയുക്ത പത്രക്കുറിപ്പ് ഉണ്ടാകും . ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായുള്ള ബിസിനസ് പരിപാടിയിൽ പുടിൻ പങ്കെടുക്കും. വൈകുന്നേരം രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമുവുമായുള്ള കൂടിക്കാഴ്ച നടത്തും .രാഷ്‌ട്രപതി ഒരുക്കുന്ന അത്താഴവിരുന്നിൽ അദ്ദേഹം പങ്കെടുക്കും.






