വാഷിങ്ടൺ : ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾക്കായി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം ന്യൂയോർക്കിൽ എത്തി .ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് അഗർവാൾ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ത്യൻ സംഘത്തിലുണ്ട്.യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യുഎസ് വ്യാപാര പ്രതിനിധി ജേമിസൺ ഗ്രിയർ, അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് എന്നിവർ ചർച്ചകളുടെ ഭാഗമാകും.
അസിസ്റ്റന്റ് യുഎസ് ട്രേഡ് റെപ്രസെന്ററ്റീവ് ബ്രിണ്ടൻ ലിഞ്ച് നേതൃത്വം നൽകുന്ന സംഘം കഴിഞ്ഞാഴ്ച ന്യൂഡൽഹിയിൽ എത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ത്യൻ സംഘത്തിന്റെ സന്ദർശനം .ഇന്ത്യ- യുഎസ് ചർച്ചകളിൽ H1ബി വിസയുടെ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട ആശങ്ക ഇന്ത്യ അറിയിക്കും.






