Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസി ബസുകളുടെ...

കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളില്‍ കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക്ക് കയര്‍ നീക്കാൻ നിര്‍ദേശം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകൾ അടയ്ക്കുന്നതിനായി കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക്ക് കയര്‍ നീക്കാൻ  നിര്‍ദേശം. കെഎസ്ആര്‍ടിസി എന്‍ജിനീയറിങ്ങ് വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള അടിയന്തര ഉത്തരവ് ഇറക്കിയത്. കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകളിലേക്കും  നിര്‍ദേശം നല്‍കി.

തുറന്നുകിടക്കുന്ന വാതിലുകള്‍ വേഗത്തില്‍ വലിച്ചടക്കുന്നതിനായാണ് ഇത്തരത്തില്‍ അശാസ്ത്രീയമായി കയറുകള്‍ കെട്ടിയിട്ടിരിന്നത്. ഇത്തരത്തില്‍ കെട്ടുന്ന കയറുകള്‍ യാത്രക്കാരുടെ കഴുത്തില്‍ തട്ടി ജീവനു തന്നെ അപകടമുണ്ടാക്കാന്‍ ഇടയാക്കുമെന്ന് മനുഷ്യാവകാശ കമ്മിഷനു പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്  കെഎസ്ആര്‍ടിസി തീരുമാനത്തിലേക്ക് നീങ്ങിയത്.

കയറുകള്‍ അടിയന്തരമായി മാറ്റിയില്ലെങ്കില്‍ യൂണിറ്റ് അധികാരികള്‍ ഉത്തരവാദികളായിരിക്കുമെന്നു  ഉത്തരവില്‍ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 26-09-2025 Suvarna Keralam SK-20

1st Prize Rs.1,00,00,000/- RS 648907 (ADIMALY) Consolation Prize Rs.5,000/- RN 648907 RO 648907 RP 648907 RR 648907 RT 648907 RU 648907 RV 648907 RW 648907 RX 648907...

വൈദ്യുതി ബില്ല് 1000 രൂപ വരെ  പണമായി സ്വീകരിക്കാനുള്ള തീരുമാനവുമായി  കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കണം. ബോർഡിൽ ജീവനക്കാരെ...
- Advertisment -

Most Popular

- Advertisement -