Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രായേൽ -ഇറാൻ...

ഇസ്രായേൽ -ഇറാൻ സംഘർഷം : ഓപ്പറേഷൻ സിന്ധു ദൗത്യം ഇസ്രയേലിലേക്കും

ന്യൂഡൽഹി : ഇസ്രായേൽ -ഇറാൻ സംഘർഷം തീവ്രമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ‘ഓപ്പറേഷൻ സിന്ധു’ ദൗത്യം ഇസ്രയേലിലേക്കും. ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആ​ഗ്രഹിക്കുന്നവർ ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കര അതിർത്തികൾ വഴിയും ശേഷം വിമാന മാർ​ഗവുമായിരിക്കും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്.

ഇന്ത്യക്കാർ ജാ​ഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും എംബസി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.ഇന്നലെ ഇറാനിൽനിന്നുള്ള 110 വിദ്യാർഥികളുടെ ആദ്യ സംഘത്തെ ഡൽഹിയിലെത്തിച്ചിരുന്നു .ഇരു രാജ്യങ്ങളിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്ന നടപടികൾ വിവിധ രാജ്യങ്ങൾ ആരംഭിച്ചിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൽപിജി പ്രതിസന്ധിയിൽ സർക്കാർ പ്രതികരിക്കുന്നുണ്ട്:  പക്ഷേ പ്രതിപക്ഷം കേൾക്കാൻ തയ്യാറല്ല- നിർമ്മല സീതാരാമൻ

ന്യൂഡൽഹി: എൽപിജിയും ഊർജ്ജ പ്രതിസന്ധിയും സംബന്ധിച്ച ലോക്‌സഭയിലെ ചർച്ചയ്‌ക്കിടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ ഏത് അപ്രതീക്ഷിത സാഹചര്യത്തെയും നേരിടാൻ സർക്കാർ പൂർണ്ണമായും സജ്ജമാണെന്നും എന്നാൽ...

ഒഡീഷ നിയമസഭ : ബിജെപി ഭരണത്തിലേക്ക്

ഭുവനേശ്വർ : ഒഡീഷയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലീഡ്. ആകെയുള്ള 147 സീറ്റുകളിൽ 76 ഇടത്തും ബിജെപി സ്ഥാനാർഥികൾ മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.ഭരണകക്ഷിയായ ബിജെഡി 56 സീറ്റുകളിലാണ് ലീഡ്...
- Advertisment -

Most Popular

- Advertisement -