Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പസന്നിധിക്ക് കാഴ്ചയായി...

അയ്യപ്പസന്നിധിക്ക് കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര

ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ആഘോഷലഹരിയിലാക്കി. പുലിവാഹനമേറിയ മണികണ്ഠനും ദേവതാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര വർണക്കാവടികളും താളമേളങ്ങളും കൊണ്ടു സന്നിധാനത്തിന്റെ സന്ധ്യയ്ക്ക് ഉത്സവപ്പകിട്ടേകി.

സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്രയാണു പൂർവാധികം വർണപ്പകിട്ടോടെ കൊണ്ടാടിയത്.

സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു.

ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു, സ്‌പെഷൽ കമ്മിഷണർ ജയകൃഷ്ണൻ, ഫെസ്റ്റിവൽ കൺട്രോളർ ശാന്തകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ്, ദേവസ്വം ബോർഡ് ജീവനക്കാർ, ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.

സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ നേതൃത്വം കൊടുത്ത കർപ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച (24) വൈകിട്ടു ദീപാരാധനയ്ക്കു ശേഷം നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിജെപി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

പത്തനംതിട്ട : ബിജെപി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നിർദേശത്താൽ ജില്ലാ പ്രസിഡൻ്റ് വി. എ.സൂരജ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് - റോയി മാത്യു, ബിന്ദു പ്രസാദ്,...

ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തിയെന്ന് സൈന്യം : മരണം 288 ആയി

വയനാട് : വയനാട് ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി സൈന്യം.ദുരന്തത്തിൽ മരണം 288 ആയി. 144 പേരുടെ മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയത്.ദുരന്ത...
- Advertisment -

Most Popular

- Advertisement -