Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത് ഇന്ന്...

സന്നിധാനത്ത് ഇന്ന് ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര

ശബരിമല : മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ഇന്ന് വൈകുന്നേരം നടക്കും. വൈകുന്നേരം 6.30 -ന് സന്ധ്യാ ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു തിരി തെളിച്ചു കർപ്പൂര ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും.

കൊടിമരച്ചുവട്ടിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഫ്ളൈഓവറിലൂടെ മാളികപ്പുറം ക്ഷേത്രസന്നിധിയിലെത്തി വാവരുനടവഴി പതിനെട്ടാംപടിക്കു സമീപമെത്തി അവസാനിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ എ.അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം കമ്മീഷണർ സി.വി. പ്രകാശ്, ദേവസ്വം ബോർഡ് ജീവനക്കാർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുക്കും. ചൊവ്വാഴ്ച (ഡിസംബർ 24)ന് വൈകിട്ടാണ് സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കർപ്പൂരാഴി ഘോഷയാത്ര.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീർവിളാകം റോഡിന് പുതിയ ടെണ്ടർ വിജ്ഞാപനമായി

ആറന്മുള : നീർവിളാകം - പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിന്റെ നീർവിളാകം ഭാഗം ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിന് പുതിയ ടെൻഡർ വിജ്ഞാപനമായി നീർവിളാകം കുന്നേൽ പടി മുതൽ കുറിച്ചിമുട്ടം കാണിക്കവഞ്ചി വരെയുള്ള...

ആദരിച്ചു

തിരുവല്ല : അകപൊരുൾ സാഹിത്യ വേദി ആറന്മുളയുടെ ഇതിഹാസകാരൻ ശ്രീരംഗനാഥനെ വീട്ടിലെത്തി പ്രൊഫ എൻ.ജി. കുറുപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു .ചടങ്ങിൽ വിമൽ കുമാർ, ജോസ് ഫിലിപ്പ്, ജയിസ് പാടിയിൽ എന്നിവർ നേതൃത്വം...
- Advertisment -

Most Popular

- Advertisement -