ചെന്നൈ : മുൻ തമിഴ് നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകൻ എം.കെ.മുത്തു(77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യഭാര്യ പദ്മാവതിയിലുണ്ടായ മകനാണ് എം.കെ. മുത്തു. നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മരണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനുശോചിച്ചു. ഡി.എം.കെയുടെ എല്ലാ പരിപാടികളും മാറ്റിവച്ചു.