Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKochiതെരഞ്ഞെടുപ്പ് കമ്മീഷനെ...

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെ സി വേണുഗോപാല്‍:   നോട്ടീസ് കാണിച്ച് ഭയപ്പെടുത്തേണ്ട

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെ സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുക്കട്ടെ, നോട്ടീസ് കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

ആരോപണത്തിൽ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.

വോട്ടർ പട്ടിക ക്രമക്കേട് നടന്നതിന്റെ വ്യക്തമായ രേഖകൾ കയ്യിലുണ്ടെന്നും ജനങ്ങളിലേക്ക് ഇറങ്ങുമെന്നുമാണ് കോൺഗ്രസ് നിലപാട്. ചോദ്യം ചോദിച്ചവരെ കുറ്റപ്പെടുത്താനാണ് നിലവിലെ ശ്രമം. രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങൾ അല്ലേ കമ്മീഷൻ അന്വേഷിക്കേണ്ടത്. സത്യം മൂടി വെക്കാൻ ആകില്ല. മറുപടി തരേണ്ടത് കമ്മീഷനാണെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിലേത് ഭൂചലനമല്ല : ദേശീയ സീസ്മോളജി സെന്റര്‍

വയനാട് : വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രകമ്പനങ്ങൾ ഭൂചലനമല്ലെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി വിദഗ്ധര്‍. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.വയനാട്ടിലും മറ്റു ജില്ലകളിലും ഉണ്ടായെന്ന് പറയപ്പെടുന്ന...

പേവിഷബാധയേറ്റ് വയോധികന്‍ മരിച്ചു

ആലപ്പുഴ : പേ വിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്.രണ്ടാഴ്ച്ച മുന്‍പാണ് തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് തെരുവുനായ...
- Advertisment -

Most Popular

- Advertisement -