Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകേരള മുഖ്യമന്ത്രി...

കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കീഴടങ്ങിയിരിക്കുകയാണ്:  രാഹുൽ ഗാന്ധി.

അടൂർ : നരേന്ദ്രമോധി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് കീഴടങ്ങിയത് പോലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്വർണ്ണകവർച്ചാ കേസിൽ എന്താണ് നടന്നതെന്ന് പറയാൻ പ്രധാനമന്ത്രി മറന്നു. അല്ലെങ്കിൽ സൗകര്യപൂർവം മറന്നതു പോലെ അഭിനയിച്ചു. ഇതിൽ നിന്ന് വ്യക്തമാകുന്നത് സി പി എം -ബിജെപി ഡീലാണ്. ബിജെപി പിന്തുണയ്ക്കുന്ന എൽഡിഎഫിനെയാണ് കേരളത്തിൽ കോൺഗ്രസ് നേരിടുന്നത്.                         കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും എൽ ഡി എഫും ബിജെപിയും തമ്മിൽ വലിയ ഡീലാണ്. കേരളത്തിൽ യുഡി എഫ് തരംഗമാണ് ഇപ്പോഴുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

12 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം : പൂജാ ബംപര്‍ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന്

തിരുവനന്തപുരം : പൂജാ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടമുള്ളതിനാല്‍ ഔദ്യോഗിക ചടങ്ങുകളില്ല. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി...

വിശാല ഹിന്ദു സംഗമത്തിനു തുടക്കമായി

തിരുവല്ല: ഓതറ  വിശാല ഹിന്ദു സംഗമത്തിനു തുടക്കമായി.പ്രബുദ്ധ കേരളം എഡിറ്റർ ശ്രീ രാമകൃഷ്ണ മഠം സന്യാസി സംപൂജ്യ നന്തത്മജനന്ദ സ്വാമി ഉത്ഘാടന കർമ്മം നിർവഹിച്ചു. വിവേകാനന്ദ ഗ്രാമ സേവ സമിതി രക്ഷാധികാരി കെ...
- Advertisment -

Most Popular

- Advertisement -