തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൻ്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോഡിൻ്റെയും നേതൃത്വത്തിൽ നടത്തിയ കേരളോത്സവം 2025 ന്റെ ഉൽഘാടനം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് റ്റി പ്രസന്നകുമാരി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി മോൾ അധ്യക്ഷയായി .ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വൈശാഖ് പി ,തോമസ് ബേബി ,ശ്യാം ഗോപി, പഞ്ചായത്ത് ഉദ്യോഗസ്ഥൻ സഞ്ജു കെ എസ് എന്നിവർ പങ്കെടുത്തു.