Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsകർണാടകയിൽ ഇഡി...

കർണാടകയിൽ ഇഡി ഉ​ദ്യോ​ഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ കൊടുങ്ങല്ലൂർ എഎസ്ഐ കസ്റ്റഡിയിൽ

തൃശ്ശൂർ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവർന്ന കേസിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ എഎസ്ഐ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഷെഫീർ ബാബുവിനെ (50) ആണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.കവർച്ചയിൽ ഷെഫീറിനൊപ്പം പങ്കെടുത്ത 3 പേരെ കഴിഞ്ഞ മാസം കൊല്ലത്തുനിന്നു പിടികൂടിയിരുന്നു.

ജനുവരി മൂന്നിനാണ് ഷെഫീർ ബാബു ഉൾപ്പെടെ ആറംഗ സംഘം വ്യവസായി എം.സുലൈമാന്റെ വീട്ടിൽ തട്ടിപ്പ് നടത്തിയത്. വാറന്റ് ഉണ്ടെന്നു പറഞ്ഞ് സംഘം വീട്ടിൽ കയറി ബിസിനസ് ആവശ്യത്തിനു വീട്ടിൽ കരുതിവച്ചിരുന്ന പണവും മൊബൈൽ ഫോണുകളും എടുത്തുകൊണ്ടു പോവുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ഷഫീറിനെയും സംഘത്തേയും കർണാടകയിലേക്ക് കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിൽ രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി : ഡൽഹിയിൽ രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമേറ്റു.രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി പർവേശ് വർമയും മന്ത്രിമാരായി ആശിഷ് സൂദ്,...

ഇടപ്പള്ളിയിൽ നിന്നും കാണാതായ വിദ്യാർഥിയെ തൊടുപുഴയിൽ കണ്ടെത്തി

കൊച്ചി : കൊച്ചി ഇടപ്പള്ളിയിൽ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ തൊടുപുഴയിൽ കണ്ടെത്തി. തൊടുപുഴ ബസ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരൻ ശശികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു .രാവിലെ ഇയാളാണ് കുട്ടി...
- Advertisment -

Most Popular

- Advertisement -