ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷകചന്ത 2025,രാവിലെ 9 മണിക്ക് വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഷിന്‍ തലകുളത്തിന്റെ അധ്യക്ഷതയില്‍ വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലിമ്മ ടോമി, വാര്‍ഡ് മെമ്പര്‍ ഷാജഹാന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കൃഷി ഓഫീസര്‍ ബോണി സിറിയക്ക് സ്വാഗതം ആശംസിച്ചു. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര സമിതി പ്രതിനിധികള്‍, കര്‍ഷകര്‍, കൃഷി അസിസ്റ്റന്റ്മാരായ പാര്‍വതി സി., രതീഷ് എസ്., ശശികല എസ് വി, പെസ്‌റ് സ്‌കൗട്ട് ലിബിമോള്‍ എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.
