Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകൃഷ്ണപ്രിയയുടെ അച്ഛൻ...

കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു

മലപ്പുറം : മകൾ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ കൊലപ്പെടുത്തിയെന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയ പിതാവ് മഞ്ചേരിചാരങ്കാവ് പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.

2001 ഫെബ്രവരി ഒൻപതിന് ഏഴാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയ സ്‌കൂൾ വിട്ടു വരുന്ന വഴി അയൽവാസിയായ കുന്നുമ്മൽ മുഹമ്മദ് കോയ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലൈ 27ന് കൊല്ലപ്പെട്ടു.കേസിൽ ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും മഞ്ചേരി സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുരുതിയോടെ ശബരിമല തീർത്ഥാടനത്തിന് സമാപനമായി

ശബരിമല: ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപ്പുറം മണിമണ്ഡപത്തിന് മുൻപിലായി ഗുരുതി നടന്നു. ഇന്നലെ വൈകിട്ട് 5 ന് നട തുറന്നതിന് ശേഷം ഗുരുതിയുടെ കളം ഒരുക്കങ്ങൾ മണിമണ്ഡപത്തിനു സമീപം തുടങ്ങി. ഹരിവരാസനം...

ശബരിമലയിലെ കേടായ അരവണ വളമാക്കി മാറ്റും – ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ കേടായ ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാന്‍ തീരുമാനം. സെപ്റ്റംബറോടെ കേടായ അരവണ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഒന്നേകാൽ കോടിക്ക് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യകമ്പനി കരാർ എടുത്തിട്ടുണ്ട്. ആറര...
- Advertisment -

Most Popular

- Advertisement -