Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsകെഎസ്‌ആർടിസി ഡ്രൈവിങ്‌...

കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ : ഫീസ്‌ നിശ്ചയിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂളിൽ ഡ്രൈവിങ്‌ പരിശീലനത്തിനും ലൈസൻസ്‌ എടുക്കാനുമുള്ള ഫീസ്‌ നിശ്‌ചയിച്ചു. ആദ്യഘട്ടം ആറ്‌ ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കും. തിരുവനന്തപുരത്ത്‌ ഈ മാസം പ്രവർത്തനം തുടങ്ങുന്ന ഡ്രൈവിങ്‌ സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ഹെവി ലൈസൻസ്‌ എടുക്കാൻ 9000 രൂപയാണ്‌ ഫീസ്‌.ലൈറ്റ്‌ മോട്ടോർ വെഹിക്കിളിനും ഇതേ തുകയാണ്. ടുവീലർ ലൈസൻസ്,ഗിയർ ഉള്ളതിനും ഇല്ലാത്തതിനും,3500 രൂപയാണ്. എൽഎംവി, ടുവീലർ ലൈസൻസുകൾ രണ്ടിനും കൂടി 11,000 രൂപയാണ് ഫീസ്.

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനംവരെ തുക കുറവാണ്‌. പല ജില്ലകളിലും സ്വകാര്യ സ്ഥാപനങ്ങളിൽ ഹെവി ലൈസൻസ്‌ എടുക്കാനും പരിശീലനത്തിനും 15,000 രൂപമുതൽ 20,000 രൂപവരെയും എൽഎംവിക്ക്‌ 11,000–-15,000 രൂപയും ടുവീലറിന്‌ 6000–- 8000 രൂപയും ഈടാക്കുന്നുണ്ട്‌.

മികച്ച ഡ്രൈവിങ്‌ പഠനമാകും സ്കൂളിൽ ഒരുക്കുകയെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. കെഎസ്‌ആർടിസി ജീവനക്കാരെ ഇൻസ്ട്രക്ടർമാരായി നിയമിക്കും. തിയറി ക്ലാസുമുണ്ടാകും. റോഡിൽ വാഹനം ഓടിക്കാനും എച്ചും എട്ടും എടുക്കാനും പ്രാപ്‌തമാക്കിയശേഷമാകും ടെസ്റ്റിന്‌ വിടുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇരവിപേരൂർ ജംഗ്ഷനിലെ വൻ ഗർത്തം : അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം : കേരള കോൺഗ്രസ്

തിരുവല്ല : തിരുവല്ല കുമ്പഴ ടി കെ റോഡിൽ ഇരവിപേരൂർ ജംഗ്ഷനിൽ രൂപപ്പെട്ട വൻ ഗർത്തം മാറ്റാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാ അധികാര സമിതി അംഗം...

ശബരിമല  ഉത്സവത്തിന്  സമാപനമായി

ശബരിമല: ശബരിമല  ഉത്സവത്തിന് തിങ്കൾ രാത്രി സമാപനമായി. പമ്പയിൽ നിന്നുള്ള ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് രാത്രി 7 ന് തിരിച്ചെത്തിയതോടെ 10 നാൾ നീണ്ടു നിന്ന പൈങ്കുനി - ഉത്ര ഉൽസവം സമാപിച്ചു....
- Advertisment -

Most Popular

- Advertisement -