Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റ് തീപിടുത്തം...

കുവൈറ്റ് തീപിടുത്തം : മുരളീധരൻ നായരുടെ കുടുംബത്തിന് ധനസഹായം കൈമാറി

പത്തനംതിട്ട: കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച വള്ളിക്കോട് വാഴമുട്ടം സ്വദേശി മുരളീധരൻ നായരുടെ കുടുംബത്തിനുള്ള ധനസഹായം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് കൈമാറി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ചെക്കാണ് മുരളീധരൻ നായരുടെ ഭാര്യ ഗീതാ മുരളിക്ക് നൽകിയത്.

പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്. 

മുരളീധരൻ നായരുടെ മക്കളായ ഗ്രേഷ്മ എം നായർ, ഗിരീഷ് എം നായർ എന്നിവരുടെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ മോഹനൻ നായർ, നോർക്ക റൂട്ട്സ് തിരുവനന്തപുരം സെൻറർ മാനേജർ സഫറുള്ള, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷൻ ലൈഫ്: രണ്ട് ദിവസം കൊണ്ട് നടത്തിയത് 1993 പരിശോധനകൾ

തിരുവനന്തപുരം : ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു...

ഡോസ് കൂടിയ മയക്കുഗുളിക വേണം : പൊന്നാനി ആശുപത്രിയിൽ കത്തിവീശി യുവാവിന്റെ ഭീഷണി

മലപ്പുറം : പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോസ് കൂടിയ മയക്കുഗുളികയ്ക്ക് വേണ്ടി ഡോക്ടർക്ക് നേരെ കത്തിവീശി യുവാവിന്റെ പരാക്രമം.ചൊവ്വാഴ്ച രാത്രി 10.50-ഓടെയായിരുന്നു സംഭവം. അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -