Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsNationalകൊല്‍ക്കത്തയിൽ കോളേജ്...

കൊല്‍ക്കത്തയിൽ കോളേജ് ക്യാമ്പസില്‍ നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി ; മൂന്നുപേർ അറസ്റ്റിൽ

കൊല്‍ക്കത്ത : കൊൽക്കത്തയിലെ ലോ കോളേജ് ക്യാമ്പസില്‍ നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി.കൊൽക്കത്തയിലെ കസബയിൽ ബുധനാഴ്ച രാത്രിയാണ് അതിക്രമം നടന്നത് .സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി .കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവ വിദ്യാർത്ഥിയുമാണ് അറസ്റ്റു ചെയ്യപ്പെട്ടത് .പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി മൊഴി രേഖപ്പെടുത്തി.പ്രതികളെ അലിപൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പത്തുമാസം മുൻപ് കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് വൻ വിവാദമായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ണെണ്ണ ഏറ്റെടുക്കാൻ  റേഷൻ വ്യാപാരികള്‍ തയാറാകുന്നില്ല: നടപടിക്ക് നിർദേശം നല്‍കി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യാത്ത റേഷൻ വ്യാപാരികള്‍ക്കെതിരെ നടപടിക്ക് നിർദേശം നല്‍കി ഭക്ഷ്യവകുപ്പ്. മൊത്ത വ്യാപാര ഡിപ്പോകളില്‍നിന്ന് മണ്ണെണ്ണ ഏറ്റെടുക്കാൻ ചില റേഷൻ വ്യാപാരികള്‍ തയാറാകുന്നില്ലെന്ന ജില്ല...

മുൻകൂട്ടി പറയാതെ എ.ടി.എം. കാർഡിന് സർവീസ് ചാർജ് : തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം : സൗജന്യമായി നൽകിയ എ.ടി.എം. കാർഡിന് മുന്നറിയിപ്പില്ലാതെ വാർഷിക മെയിന്റനൻസ് ചാർജ് ഈടാക്കി എന്ന പരാതിയിൽ തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ. കോട്ടയം കാരപ്പുഴ സ്വദേശികളായ...
- Advertisment -

Most Popular

- Advertisement -