Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്രതിപക്ഷനേതാവ് കോൺഗ്രസിനെ...

പ്രതിപക്ഷനേതാവ് കോൺഗ്രസിനെ നശിപ്പിക്കുകയാണ് –  വെള്ളാപ്പള്ളി നടേശൻ.

ആലപ്പുഴ: പ്രതിപക്ഷനേതാവ് വിഡി സതീശൻ കോൺഗ്രസിനെ നശിപ്പിക്കുകയാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി സരിൻ സന്ദർശിക്കാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കൊണ്ടുപോകുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത ഭരണവും എൽ ഡി എഫിന് കിട്ടുമെന്ന വിശ്വാസകാരനാണു താൻ.

അഞ്ചു പേരാണ് മുഖ്യമന്ത്രിയാകാൻ ഖദറും ധരിച്ച് നടക്കുന്നത്. സമത്വ മുന്നേറ്റ യാത്ര നടന്നപ്പോൾ സാമൂഹിക നീതിയെക്കുറിച്ചു പറഞ്ഞതിനു കേസെടുപ്പിച്ചു. തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നു കണ്ടെത്തി, പിന്നിട് കുറ്റമുക്തനാക്കിയതു കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മീനമാസ പൂജകൾ:  ശബരിമലയിൽ  ഭക്തർക്ക് നേരിട്ട് ദർശനം നടത്താൻ അവസരം ലഭിച്ചു തുടങ്ങി

ശബരിമല: മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറന്നതോടെ ഫ്ളൈഓവറിൽ കയറാതെ ഭക്തർക്ക് നേരിട്ട് ദർശനം നടത്താൻ അവസരം ലഭിച്ചു തുടങ്ങി. പതിനെട്ടാംപടി കയറി കൊടിമരത്തിന്റെ ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര വഴി സോപാനത്ത് നേരിട്ട് എത്താവുന്ന...

അഞ്ചു കുഴി ജനവാസ മേഖലയ്ക്ക് സമീപം കടുവയെ കണ്ടതായി സംശയം

പത്തനംതിട്ട: തണ്ണിത്തോട് അഞ്ചു കുഴി ജനവാസ മേഖലയ്ക്ക് സമീപം കടുവയെ കണ്ടതായി സംശയം. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ അഞ്ചുകുഴി വനാതിർത്തിയോട് ചേർന്നുള്ള താമസക്കാരാണ് കടുവയെ കണ്ടതായി പറയുന്നത്. അഞ്ചു കുഴി...
- Advertisment -

Most Popular

- Advertisement -