കൊച്ചി : നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, കെ.ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്.
കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താനുള്ള പ്രതിഷേധത്തിനിടെ ജമീല പ്രകാശത്തേയും കെ.കെ. ലതികയേയും കയ്യേറ്റം ചെയ്തുവെന്നായിരുന്നു കേസ്.2023 ലാണ് ക്രൈംബ്രാഞ്ച് സംഘം മൂന്നുപേരെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.