Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsകുട്ടികളിലെ ഡിജിറ്റൽ...

കുട്ടികളിലെ ഡിജിറ്റൽ അടിമത്തം തടയാം: ഒപ്പമുണ്ട് കേരള പോലീസിന്റെ ഡി-ഡാഡ്

തിരുവനന്തപുരം: കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ കേരള പൊലീസിന്റെ ഡി – ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ). ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും അമിത ആസക്തി പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് പ്രാഥമിക തലത്തിലുള്ള വിലയിരുത്തൽ, മൂല്യനിർണ്ണയം, ഡി-അഡിക്ഷൻ സേവനങ്ങൾ എന്നിവ നൽകുകയാണ് സോഷ്യൽ പോലീസിങ് ഡിവിഷൻ നടപ്പിലാക്കുന്ന ഡി – ഡാഡ് പദ്ധതിയുടെ ലക്ഷ്യം.

കുട്ടികളുടെ മാനസികവും സാമൂഹികവുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയമായ ഇടപെടലുകളാണ് ഡി-ഡാഡ് വഴി നടപ്പാക്കുന്നത്. നിലവിൽ കൽപറ്റ വനിതാ സെല്ലിലാണ് ജില്ലയിൽ ഡി-ഡാഡ് സെന്റർ പ്രവർത്തിക്കുന്നത്. ഇതുവരെ അറുപതോളം കുട്ടികൾക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

ഇന്ററാക്ടീവ് വിദ്യാഭ്യാസ പരിപാടികൾ, ഉപകരണമുക്ത ക്യാമ്പുകൾ, അനുയോജ്യമായ ചികിത്സാ ഇടപെടലുകൾ എന്നിവ ഉൾക്കൊള്ളുന്ന ഹൈബ്രിഡ്  മാതൃകയാണ് ഡി-ഡാഡ് പിന്തുടരുന്നത്. കുട്ടികളോടൊപ്പം പ്രവർത്തിക്കുന്ന മാതാപിതാക്കൾ, അധ്യാപകർ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവർക്കും ആവശ്യമായ പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശങ്ങളും കൗൺസലിങ്ങും പദ്ധതി മുഖേന ലഭ്യമാക്കും.

ഡിജിറ്റൽ അഡിക്ഷൻ പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഓരോ ഡി-ഡാഡ് സെന്ററിലും ഒരു സൈക്കോളജിസ്റ്റും ഒരു പ്രോജക്ട് കോഓർഡിനേറ്ററും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് സേവനം നൽകുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഗോള അയ്യപ്പ സംഗമം നടത്തും മുൻപ് സർക്കാർ ഭക്തരോട് മാപ്പ് പറയണമായിരുന്നു : രമേശ് ചെന്നിത്തല

പാലക്കാട് : ആഗോള അയ്യപ്പസംഗമം നടത്തുന്നതിന് മുൻപ്  ഭക്തജനങ്ങളോട് സര്‍ക്കാര്‍ മാപ്പ് ചോദിക്കേണ്ടിയിരുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ വക അയ്യപ്പസംഗമത്തിനു പിന്നാലെ നടന്ന ബദല്‍ അയ്യപ്പസംഗമം നിക്ഷിപ്ത താല്‍പര്യത്തിന്റെ...

നെൽകർഷക സംരക്ഷണ സമിതി  സംസ്ഥാന സമ്മേളനത്തിൽ  500 കർഷകരെ പങ്കെടുപ്പിക്കും

തിരുവല്ല : നെൽകർഷക സംരക്ഷണ സമിതി ( എൻ.കെ.എസ്. എസ്) ഒന്നാം സംസ്ഥാന സമ്മേളനത്തിൽ അപ്പർകുട്ടനാട്ടിൽ നിന്നും 500 കർഷകരെ പങ്കെടുപ്പിക്കാൻ അപ്പർകുട്ടനാട് നെൽ കർഷക സമിതി വാർഷികയോഗം തീരുമാനിച്ചു. ഈ മാസം...
- Advertisment -

Most Popular

- Advertisement -