പരുമല : സാമൂഹ്യ ജീവിതത്തില്‍ മറ്റുള്ളവരെ കരുതുമ്പോഴാണ് ജീവിതം അര്‍ത്ഥവത്തായി മാറുന്നത് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.അഖില മലങ്കര മര്‍ത്തമറിയം സമാജം വനിതാ സമ്മേളനം പരുമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്മമാരുടെ നിഷ്ഠാപൂര്‍ണമായ ജീവിതമാണ് നന്മയുള്ള തലമുറകളെ സൃഷ്ടിക്കുന്നത് എന്നും സമൂഹത്തിന്റെയും സഭയുടെയും വളര്‍ച്ചയ്ക്കായി പ്രാര്‍ത്ഥനയോടെ മുന്നേറണമെന്നും പരി. ബാവ പറഞ്ഞു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.
സമൂഹത്തെ വിവേകത്തോടെ നയിക്കുവാനും ദൈവകേന്ദ്രീകൃതമായ ലോകം സൃഷ്ടിക്കുവാനും സ്ത്രീകള്‍ക്ക് സാധിക്കുമെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച കാതോലിക്കേറ്റ് കോളേജ് ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. ഷൈനി റ്റി. അലക്‌സാണ്ടര്‍ പറഞ്ഞു.
മര്‍ത്തമറിയം വനിതാ സമാജം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത, ഫാ.ഫിലിപ്പ് തരകന്‍ തേവലക്കര, ഫാ.എല്‍ദോസ് ഏലിയാസ്, ഫാ.ജോജി എം. ഏബ്രഹാം, ഫാ.ഡോ.അനു കെ.വി , പ്രൊഫ. മേരി മാത്യു, ആലിസ് കോശി, ലിസി അലക്‌സ്, വത്സമ്മ ചെറിയാന്‍, എന്നിവര്‍ പ്രസംഗിച്ചു.






