തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.യോഗത്തിൽ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തിരിച്ചടി വിലയിരുത്തും.പരാജയകാരണം വിശദമായി പരിശോധിച്ച് തിരുത്തേണ്ട കാര്യങ്ങൾ തിരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു. സിപിഐയുടെ സംസ്ഥാന നേതൃത്വവും ഇന്ന് യോഗം ചേരും .നാളെ ഇടതുമുന്നണി യോഗവും ചേരുന്നുണ്ട്.






