Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsമലപ്പുറം പരാമർശം...

മലപ്പുറം പരാമർശം : തെറ്റായി വ്യാഖ്യാനിച്ചതെന്ന് വിശദീകരണം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പത്രത്തിന്റെ എഡിറ്റര്‍ക്ക് കത്ത് നൽകി.പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും വിവാദങ്ങൾക്ക് ഇടയാക്കിയെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഈ വിഷയങ്ങളില്‍ വന്ന പ്രസ്താവന മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ലെന്നും കത്തില്‍ അറിയിച്ചു.

ഒരു ദേശമോ പ്രദേശമോ അഭിമുഖത്തില്‍ ദേശവിരുദ്ധമെന്ന രീതിയില്‍ പരാമര്‍ശച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ വ്യാപകമായി പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊടും ചൂട് : സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ യെല്ലോ അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തു സാധാരണയെക്കാൾ 2°C മുതൽ 4 °C കൂടുതൽ താപനില കൂടാനുള്ള സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .10 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.പാലക്കാട്, കൊല്ലം,...

ജീവിതം വിശ്വാസ യാത്രയാണ്  –  ബിഷപ്പ് തോമസ് സാമുവൽ

തിരുവല്ല : ക്രൈസ്തവർക്ക് പ്രപഞ്ചത്തിലെ ജീവിതം വിശ്വാസ യാത്രയാണെന്നും പ്രതിസന്ധികളാകുന്ന കൊടുങ്കാറ്റിൽ ക്രിസ്തു സാന്നിധ്യബോധം ധൈര്യം പകരുമെന്നും ബിഷപ്പ് തോമസ് സാമുവൽ പറഞ്ഞു. വൈ.എം.സി.എ അഖില ലോക പ്രാർത്ഥനാവാരം സബ് - റീജൺ...
- Advertisment -

Most Popular

- Advertisement -