Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduമാമി തിരോധാനക്കേസ്:...

മാമി തിരോധാനക്കേസ്: ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട് :കാണാതായ കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്.മുഹമ്മദ് ആട്ടൂരിന്റെ തി​രോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രജിത് കുമാറിനെ കാണാതാകുന്നത്.ഇവർ കുറച്ചുനാളായികോഴിക്കോട് മാവൂർ റോഡിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ഇരുവരുടേയും ഫോൺ ഓഫ് ചെയ്ത നിലയിലാണ്. ‌രജിത് കുമാർ 20 വർഷത്തിൽ അധികമായി മാമിയുടെ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു .മാമി തിരോധാന കേസിൽ രജിത്തിന് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേമപെൻഷൻ ഒരു ​ഗഡു കൂടി അനുവദിച്ചു : അടുത്ത ആഴ്ച മുതൽ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ,ക്ഷേമനിധി പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ .രാജഗോപാൽ അറിയിച്ചു. ഇതിനായി 812 കോടി അനുവദിച്ചു.അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. 26.62 ലക്ഷം...

നെഹ്റു ട്രോഫി വള്ളംകളി: തുഴച്ചിൽകാരുടെ പേരുവിവരം നൽകണം

ആലപ്പുഴ: സെപ്റ്റംബർ 28-ന് നടക്കുന്ന നെഹ്റു ട്രോഫി മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ചുണ്ടൻ വള്ളങ്ങളുടെ ക്യാപ്റ്റന്മാർ  20-ന് വൈകിട്ടു അഞ്ച് മണിക്ക് മുൻപായി തുഴച്ചിൽ കാരുടെ പേര് വിവരം അടങ്ങിയ ഫോം പൂരിപ്പിച്ച്...
- Advertisment -

Most Popular

- Advertisement -