തിരുവല്ല : ദൈവം മനുഷ്യന് നൽകിയ സുകൃതവും വരദാനവും ആയിരുന്നു മാർ അപ്രേം മെത്രാപ്പോലീത്ത എന്നും എല്ലാവരുടെയും സ്വന്തമായി ഇരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ നടന്ന കൽദായ സഭയുടെ അധ്യക്ഷനായിരുന്ന മാർ അപ്രേം മെത്രാപോലീത്തായുടെ അനുസ്മരണ സമ്മേളനം ഡോ.ജോസഫ് മാർത്തോമ്മാ എക്യുമെനിക്കൽ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ സി സി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, റവ. ഡോ. ഡാനിയേൽ ജോൺസൺ, കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ്, റവ. ഡോ. എൽ.റ്റി. പവിത്ര സിംഗ്, ലിനോജ് ചാക്കോ, ജോജി പി തോമസ്, ഫാ. സാമുവേൽ മാത്യു, ബെൻസി തോമസ് എന്നിവർ പ്രസംഗിച്ചു.