തിരുവല്ല : മാർ ഒസ്താത്തിയോസ് ധീരമായി പ്രതികരിച്ച മാതൃകയാണെന്നും ആശയങ്ങളോടും സാമൂഹിക സംഭവങ്ങളോടും സത്യസന്ധമായി പ്രതികരിച്ച ശ്രേഷ്ഠ മാതൃകയും ഹൃദയങ്ങളിൽ ഇന്നും നിറ ശോഭയോടെ ജീവിക്കുന്നുവെന്നും ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻപിള്ള. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസനം സംഘടിപ്പിച്ച മാർ ഒസ്താത്തിയോസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭകൾ തമ്മിൽ ഐക്യത്തിന് പരിശുദ്ധ കാതോലിക്കാ ബാവ നൽകിയ ആഹ്വാനത്തെ അദ്ദേഹം അനുമോദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത എഴുത്തുകാരിയും സ്വതന്ത്ര പത്രപ്രവർത്തകയുമായ കെ.ആർ മീര മുഖ്യപ്രഭാഷണം നടത്തി. മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, നിരണം ഭദ്രാസന സെക്രട്ടറി അലക്സാണ്ടർ ഏബ്രഹാം, യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. ബിബിൻ മാത്യു, ഭദ്രാസന സെക്രട്ടറി റിനോജ് ജോർജ് ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.