കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് കത്ത്രീഡൽ പള്ളിയിൽ ഇന്ന് അൻപത്തൊന്നിൻമേൽ കുർബ്ബാന നടക്കും. കൂർബ്ബാനക്കുള്ള ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായി. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായുടെ ഒന്നാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്
സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ താൽക്കാലിക മദ്ബഹായുടെ കൂദാശ കർമ്മം നിർവഹിച്ചത്. 51 മേൽ കുർബ്ബാനക്ക് മലങ്കരമെത്രാപ്പൊലീത്തയും, ശ്രേഷഠ കാതോലിക്കയുമായ ബബേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം നൽകും .






