Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKottayamസിനിമ ചിത്രീകരണത്തിനിടെ...

സിനിമ ചിത്രീകരണത്തിനിടെ വാഗമണ്ണിൽ വൻസ്ഫോടനം : നാട്ടുകാർ പരിഭ്രാന്തിയിൽ

കോട്ടയം : സുരേഷ് ഗോപിയുടെ സിനിമയുടെ ചിത്രീകരണത്തിനിടെ വാഗമണ്ണിൽ വൻസ്ഫോടനം. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന കൃത്രിമ ബോംബ് സ്‌ഫോടനത്തിൽ നാട്ടുകാർ  പരിഭ്രാന്തിയിലായി. വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് സംഭവം നടന്നത്.

വാഗമണിലെ ഫാക്ടറി പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. സെറ്റിലെ കെട്ടിടത്തിന്റെ മാതൃക വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ വൻശബ്ദം കേട്ട് പലരും ഭൂമികുലുക്കമെന്ന് കരുതി വീടുകളില്‍ നിന്ന് പുറത്തേക്കോടുകയായിരുന്നു.

പിന്നെയാണ് ഇത് സുരേഷ് ഗോപി നായകനായ സിനിമയുടെ ഭാഗമായി നടത്തിയ പൊട്ടിത്തെറിയാണെന്ന് മനസിലാക്കിയത്. പരിഭ്രാന്തരായ നാട്ടുകാർ പ്രതിഷേധിച്ചു. എന്നാല്‍ ‘ഇത് ഒരു തമാശയായി കാണൂ’ എന്നായിരുന്നു സിനിമയിലെ അണിയറ പ്രവർത്തകരുടെ പ്രതികരണം.

അതേസമയം തങ്ങളുടെ അനുമതിയില്ലാതെയാണ് പൊട്ടിത്തെറിരംഗം ചിത്രീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ചു ദിവസങ്ങളായി വാഗമണിലും പരിസരത്തും ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും വന്‍ ശമ്പള വര്‍ധനവ്

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക്...

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : പാലക്കാട് കൊട്ടിൽപാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപാറ സ്വദേശി സൈമണെ (31) ആണ് പുലർച്ചെയോടെ വീടിന് സമീപത്ത് അവശനിലയിൽ കണ്ടെത്തിയത്.ഇയാൾ...
- Advertisment -

Most Popular

- Advertisement -