Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKollamസമൂഹത്തിന്റെ സമസ്ത...

സമൂഹത്തിന്റെ സമസ്ത മേഖലകളിലും മാതാ അമൃതാനന്ദമയി ദേവിയുടെ കാരുണ്യസേവനങ്ങൾ മാതൃകാപരം: ഉപരാഷ്ട്രപതി

കൊല്ലം: സമൂഹത്തിന്റെ സമസ്ത മേഖലകളിലും മാതാ അമൃതാനന്ദമയി ദേവിയുടെ കാരുണ്യസേവനങ്ങൾ മാതൃകാപരവും അഭിമാനകരവുമെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. വിശ്വസേവദിനാഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ഭൗതികമായ ദാരിദ്ര്യം മാറ്റാന്‍ പണവും ഭക്ഷണവും സഹായങ്ങളും കൊണ്ട് സാധിക്കും. എന്നാല്‍ ആന്തരിക ദാരിദ്ര്യം മാറ്റണമെങ്കില്‍ മനുഷ്യരില്‍ സ്‌നേഹവും ഈശ്വരവിശ്വാസവും മൂല്യങ്ങളും വളരേണ്ടതുണ്ട് എന്നാണ് അമ്മ പറയുന്നത്.

സമൂഹത്തിന്റെ ഈ രണ്ട് ദാരിദ്ര്യവും മാറ്റാനാണ് അമ്മയുടെ ഒരോ കര്‍മ്മ പദ്ധതികളുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ചടങ്ങില്‍ നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഇന്ത്യയിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ.സുരേന്ദ്രഥാപയ്ക്ക് കൈമാറി.

തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനുമുള്ള ധനസഹായവും ചടങ്ങില്‍ കൈമാറി.

അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ അവയവമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെയുള്ള ചികിത്സാ സഹായത്തിന് അര്‍ഹരായവര്‍ക്കുള്ള സാക്ഷ്യപത്രവും മഠത്തിന് കീഴിലുള്ള സ്വാശ്രയ സംഘങ്ങള്‍ക്കുള്ള ധനസഹായവും, പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്ന സമൂഹവിവാഹത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സ്വര്‍ണാഭരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി അമൃതസ്വരൂപാനന്ദപുരി, ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യന്ത്രി വിഡി സതീശന്‍, കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു, പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, നേപ്പാല്‍ അംബാസഡര്‍ സുരേന്ദ്ര താപ, നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, മന്ത്രിമാരായ എം ലിജു, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, മോന്‍സ് ജോസഫ്, എം പിമാരയ എന്‍ കെ പ്രേമചന്ദ്രന്‍, ശശിതരൂര്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് അമ്മയുടെ കാര്‍മ്മികത്വത്തില്‍ 25 പേരുടെ സമൂഹവിവാഹവും നടന്നു. ചടങ്ങിന്റെ ഭാഗമായി സ്വാമി തുര്യാമൃതാനന്ദപുരി രചിച്ച ശിവം സുന്ദരം എന്ന പുസ്തകമടക്കം മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മവും അമ്മയുടെ 73 ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പോസ്റ്റല്‍ വകുപ്പ് പുറത്തിയ പ്രത്യേക സ്റ്റാമ്പ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിംഗ് അമ്മയ്ക്ക് നല്‍കി പ്രകാശനം നിർവഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇടിയോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത്  ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ...

കായികമേളയിൽ സ്‌കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിലെ അതിരുവിട്ട പ്രതിഷേധ...
- Advertisment -

Most Popular

- Advertisement -