Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKannurസംസ്ഥാനത്തെ മുഴുവന്‍...

സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും മത്സ്യഫെഡ് മത്സ്യമെത്തും

കണ്ണൂര്‍: സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നു മുതല്‍ മത്സ്യഫെഡ് മത്സ്യമെത്തിക്കും. 57 ജയിലുകളിലേക്കുമുള്ള മത്സ്യമെത്തിക്കാന്‍ ജയില്‍ വകുപ്പും മത്സ്യഫെഡും ധാരണയായി. തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവമുണ്ട്. നിലവില്‍ പ്രാദേശികമായാണ് മത്സ്യം വാങ്ങുന്നത്. ലഭ്യതക്കുറവു കാരണം ചില ഘട്ടങ്ങളില്‍ മത്സ്യം കിട്ടാറില്ല.

മത്സ്യഫെഡിനെ ഏല്‍പിക്കുന്നതോടെ മത്സ്യം ഹാര്‍ബറില്‍നിന്നു നേരിട്ട് ജയിലുകളിലെത്തിക്കും. ഈയിടെ വാങ്ങിയ ശീതീകരണ സൗകര്യമുള്ള 8 വാഹനങ്ങള്‍ വിതരണത്തിനായി മത്സ്യഫെഡ് ഉപയോഗപ്പെടുത്തും. 25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയില്‍ വകുപ്പിനു നല്‍കിയതില്‍ മത്തി, അയല, ചൂര എന്നിവ അംഗീകരിച്ചിട്ടുണ്ട്. ഇവ കറിക്കഷണങ്ങളാക്കി ജയിലിലെത്തിക്കും.

ജയില്‍ കൗണ്ടറിലേക്കു മീന്‍ അച്ചാര്‍, ഉണക്കച്ചെമ്മീന്‍ അച്ചാര്‍ എന്നിവയും മത്സ്യഫെഡ് നല്‍കും. പൊതുജനത്തിന് ഇവ വാങ്ങാന്‍ കഴിയും. ജയിലിലേക്ക് മത്സ്യമെത്തിക്കുന്നതിലൂടെ മത്സ്യഫെഡിനു വരുമാനം വര്‍ധിപ്പിക്കാനാകുമെന്ന് എംഡി ഡോ. പി സഹദേവന്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർത്ഥാടകർക്കിടയിലേക്ക് കാർ പാഞ്ഞുകയറി : 3 പേർക്ക് പരിക്ക്

പത്തനംതിട്ട: വഴിയരികിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ശബരിമല തീർഥാടകർക്കു മേൽ കാർ പാഞ്ഞുകയറി.അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. ഒരാൾ ഗുരുതരാവസ്ഥയിൽ. രാവിലെ 8 മണിയോടെയാണ് സംഭവം .പമ്പാവാലി പാലത്തിന് സമീപം വഴിവക്കിൽ ഭക്ഷണം...

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടവകാശത്തിന്റെ പ്രാധാന്യം അറിയിച്ച് സൈക്കിൾ റാലി

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. 'പെഡൽ ചെയ്യൂ ഭാവികെട്ടിപ്പടുക്കൂ' എന്ന മുദ്രാവാക്യവുമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ആഭിമുഖ്യത്തിൽ...
- Advertisment -

Most Popular

- Advertisement -