Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകടുവയെ കൊല്ലുമെന്നും...

കടുവയെ കൊല്ലുമെന്നും രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ കൈമാറുമെന്നും മന്ത്രി ഒ.ആർ. കേളു

വയനാട് : വയനാട്ടിലെ നരഭോജി കടുവയെ കൊല്ലുമെന്നും കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ കൈമാറുമെന്നും മന്ത്രി ഒ.ആർ. കേളു അറിയിച്ചു .ഇതിൽ അഞ്ച് ലക്ഷം ഇന്ന് കൊടുക്കും .കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു .

സ്ഥലത്തെത്തിയ മന്ത്രി ഒ ആര്‍ കേളുവിനുനേരെ നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായി.കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്.മരിച്ച രാധയുടെ കുടുംബവുമായി മന്ത്രി സംസാരിച്ചു .നരഭോജിയെന്ന വിഭാഗത്തിൽ ഉള്‍പ്പെടുത്തി കടുവയെ ഇന്നു തന്നെ വെടിവെച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയതായി സൗത്ത് വയനാട് ഡി.എഫ്. ഒ അജിത് കെ. രാമൻ അറിയിച്ചു.വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും പ്രദേശത്ത് എത്തിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂർണം:70.35 % പോളിങ്

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 87 (വളഞ്ഞവഴി ഗേറ്റ്) 17 ന് വൈകീട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 84...
- Advertisment -

Most Popular

- Advertisement -