Monday, January 26, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ സ്കൂൾ...

സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തക പരിഷ്കരണം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തക പരിഷ്കരണം പൂർത്തിയായതായും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ സജ്ജമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി 597 ടൈറ്റിലുകളാണ് ഇതിനായി വികസിപ്പിച്ചത്. ഇവയ്ക്കാവശ്യമായ ടീച്ചർ ടെക്സ്റ്റുകളും തയ്യാറാക്കി. 

ഭാഷാ ന്യൂനപക്ഷമായ കന്നഡ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ട് അവർക്കാവശ്യമായ പുസ്തകങ്ങളും വിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹയർ സെക്കൻഡറി മേഖലയിൽ ഈ വർഷം പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പുതിയ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നും ഫെബ്രുവരി രണ്ടാം വാരത്തിൽ ഇതിന്റെ പ്രകാശനം നടക്കുമെന്നും മന്ത്രി പറഞ്ഞു. 

ഹയർ സെക്കൻഡറി മേഖലയിലെ പാഠപുസ്തക പരിഷ്‌കരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഭാഷാ വിഷയങ്ങൾ, കമ്പ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടെ 41 ടൈറ്റിൽ പുസ്തകങ്ങളാണ് പതിനൊന്നാം ക്ലാസിലേക്ക് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം നവംബർ എട്ട്, ഒൻപത് തീയതികളിൽ

കോട്ടയം: ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം നവംബർ എട്ട്, ഒൻപത് തീയതികളിൽ തിരുവല്ലയിൽ നടക്കും. തിരുവല്ല തിരുമൂലപുരത്ത് നടക്കുന്ന സംരക്ഷണ സംഗമത്തിൽ  അയ്യായിരത്തോളം വിശ്വാസികൾ പങ്കെടുക്കും.  തിരുമൂലപുരത്തെ എം.ഡി.എം കൺവൻഷൻ സെൻ്ററിൽ...

ദീപാവലി ആഘോഷം: പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കി റെയിവെ

കൊല്ലം: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി  ബംഗളൂരു-കൊല്ലം പാതയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച്‌ റെയില്‍വെ. ഒക്ടോബര്‍ 16ന് ബംഗളൂരു എസ്‌എംവിടി സ്റ്റേഷനില്‍ നിന്നും വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ബംഗളൂരു-കൊല്ലം എക്സ്പ്രസ് (06561)...
- Advertisment -

Most Popular

- Advertisement -