Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കത്ത് കാണാതായ...

വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ  മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമാണെന്ന് സംശയം

കോട്ടയം : വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മന്നത്തുകര മുല്ലശ്ശേരിയിൽ വിപിൻ നായർ (52 ) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. വിപിന്‍ നായരെ തിങ്കളാഴ്ച രാവിലെ മുതലാണ് കാണാതായത്.

തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കരിയാറ്റില്‍നിന്ന് കണ്ടെത്തിയത്. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൂടാതെ ഫാമിലെ താത്കാലിക ഷെഡ്ഡില്‍ വിപിന്‍ കിടന്നിരുന്ന കിടക്ക മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.

വിപിൻ്റെ മരണത്തിൽ ദുരുഹത ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാന്‍ വരാമെന്ന് വിപിന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, സമയമായിട്ടും ഇദ്ദേഹം എത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് വിപിനെ കാണാതായെന്നവിവരം വീട്ടുകാര്‍ അറിയുന്നത്. ഫാമില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വചന കേൾവിയിലൂടെ ക്രൂശിന്റെ ശക്തി ആർജ്ജിക്കണം- ആർച്ച് ബിഷപ്പ് മോർ സേവേറിയോസ്

തിരുവല്ല : ആധുനിക ലോകം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ക്രൂശിന്റെ ശക്തി  സ്വായത്തമാക്കണമെന്ന്  വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ക്നാനായ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. വചന കേൾവിയിലൂടെ സുകൃതങ്ങളുടെ...

നബാർഡിന് നാല് പുതിയ ജില്ലാ ഓഫീസുകൾ

തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കാർഷിക - ഗ്രാമവികസന ബാങ്കിൻ്റെ (നബാർഡ്) എറണാകുളം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലാ ഓഫീസുകൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് നബാർഡിൻ്റെ റീജിയണൽ ഓഫീസിൽ നടന്ന...
- Advertisment -

Most Popular

- Advertisement -