ആലപ്പുഴ : കാലവർഷത്തിൽ ആലപ്പുഴ ജില്ലയിൽ ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ മാവേലിക്കര എന്നീ താലൂക്കുകളിലായി ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഈ ക്യാമ്പുകളിലായി 32 കുടുംബങ്ങളാണ് കഴിയുന്നത്.
ചേർത്തല താലൂക്കിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ നാല് കുടുംബങ്ങളെയും കുട്ടനാട് താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി ഒമ്പത് കുടുംബങ്ങളെയും ചെങ്ങന്നൂർ താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 10 കുടുംബങ്ങളെയും മാവേലിക്കര താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി നാല് കുടുംബങ്ങളെയും കാർത്തികപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പിൽ അഞ്ച് കുടുംബങ്ങളെയും പാർപ്പിച്ചിട്ടുണ്ട്.