Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമൂഴിയാർ ഡാമിൻറെ...

മൂഴിയാർ ഡാമിൻറെ ഷട്ടറുകൾ തുറന്നേക്കും : ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ

പത്തനംതിട്ട :  മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് ശക്തമായ  മഴയെത്തുടർന്ന് സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിൻറെ ഷട്ടറുകൾ  ഉയർത്താൻ സാധ്യത. ഡാമിലെ ജലനിരപ്പ് നിലവിൽ ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്റർ എത്തിയിട്ടുണ്ട്. ഇത് പരമാവധി ജലനിരപ്പായ 192.63 മീറ്ററായി ഉയർന്നാൽ  ഡാമിൻറെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും.

ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെയും,  മൂഴിയാർ ഡാം മുതൽ കക്കാട് പവർഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും  നദിയിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാർബർ ഷോപ്പ് നവീകരണത്തിന് സർക്കാർ സഹായം പദ്ധതി

തിരുവനന്തപുരം :  പാരമ്പര്യ ബാർബർ സമുദായത്തിന്റെ ജീവിതം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് ബാർബർഷോപ്പ് നവീകരണ പദ്ധതി. ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിനു സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. ശുചിത്വം, സുരക്ഷ, ഉപകരണങ്ങൾ, ഇൻടീരിയർ...

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശനം നാളെ മുതല്‍

പത്തനംതിട്ട : നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍. പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ജൂലൈ 17 മുതല്‍...
- Advertisment -

Most Popular

- Advertisement -