തൃശ്ശൂർ : തൃശൂരിൽ ഇന്നലെ രാത്രി യുവാവിനെ കുത്തിക്കൊന്ന കേസിൽ കസ്റ്റഡിയിലെടുത്ത വിദ്യാർഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്.14 വയസ്സുകാരനും 16 വയസ്സുകാരനുമാണ് പിടിയിലായത്.14 വയസ്സുകാരനെ സഹപാഠിക്കുനേരെ കത്തിവീശി ഭീഷണിപ്പെടുത്തിയതിൻ്റെയും ലഹരി ഉപയോഗത്തിൻ്റെയും പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. തേക്കിന്‍കാട് മൈതാനിയിൽ വിദ്യാർഥികൾ പെൺകുട്ടികളുമായി വന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പതിനാലുകാരൻ കയ്യിലിരുന്ന കത്തിയെടുത്ത് കുത്തിയത്. നെഞ്ചില്‍ കുത്തേറ്റ ലിവിന്‍ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.