ന്യൂഡൽഹി : കൊൽക്കത്തയിലെ ജൂനിയർ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 24 മണിക്കൂർ സമരത്തിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ഡോക്ടർമാർ ഇന്ന് കരിദിനം ആചരിക്കും.ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗങ്ങളിൽ സേവനമുണ്ടാകും.
ആശുപത്രികളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം, ആശുപത്രി ജീവനക്കാർക്കെതിരായുള്ള ആക്രമണങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം.അതേസമയം. ബംഗാളിൽ പ്രതിഷേധം ആളിക്കത്തുകയാണ്.സംഭവത്തിൽ മമത ബാനർജി രാജി വയ്ക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു.സിപിഎമ്മും പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തു.