Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎന്റെ കേരളം...

എന്റെ കേരളം പ്രദർശന വിപണനമേള : കാണികളിൽ കൗതുകവും  ആകാംക്ഷയും നിറച്ച്  പോലീസ് സ്റ്റാൾ

ആലപ്പുഴ : എന്റെ കേരളം പ്രദർശന വിപണനമേള കാണികളിൽ കൗതുകവും  ആകാംക്ഷയും നിറച്ച്  പോലീസ് സ്റ്റാൾ.   വിപണനമേളയിൽ  കേരള പോലീസിന്റെ  സ്റ്റാൾ സന്ദർശിച്ച   കുട്ടികൾക്ക് ഉദ്യോഗസ്ഥർ   അവിടെ പ്രദർശിപ്പിച്ച  ഓരോ തോക്കുകളും ചൂണ്ടിക്കാണിച്ചിട്ട് അവയുടെ പേരുകളും അതിലിടുന്ന ബുള്ളറ്റുകളും മറ്റു പ്രത്യേകതകളുമെല്ലാം പറഞ്ഞ്  നൽകി.

തോക്കുകൾ തൊട്ടു നോക്കാനുള്ള അവസരവും കൊടുത്ത് അവനെ  സന്തോഷത്തോടെ മടക്കി അയച്ചു.   മുൻകാലങ്ങളിൽ പോലീസ് സേന ഉപയോഗിച്ചിരുന്ന ആയുധങ്ങൾ മുതൽ അത്യാധുനിക യന്ത്രത്തോക്കുകളും മറ്റു സുരക്ഷ, പരിശോധന ഉപകരണങ്ങളും  നേരിൽ കാണാനും മനസ്സിലാക്കാനും പറ്റിയാൽ ഒന്ന് തൊട്ടു നോക്കാനുമായി  നിരവധി പേരാണ് മേളയിലെ പൊലിസ് സ്റ്റാളിലേക്ക് ദിവസവും എത്തുന്നത്.

ബോംബ് സ്ക‌്വാഡിന്റെ വിവിധതരം ഡിറ്റക്ടറുകൾ,  ഫോറൻസിക് വിദ്യകൾ പരിചയപ്പെടുത്തുന്ന വിവിധ ക്രൈം ലൈറ്റുകൾ, കെമിക്കൽ പൗഡറുകൾ, പ്രൊട്ടക്ഷൻ ഗ്ലാസുകൾ, കെമിക്കൽ ലായനികൾ, വിരലടയാളങ്ങൾ ശേഖരിക്കുന്ന ഉപകരണങ്ങൾ അടങ്ങിയ ടൂൾ ബോക്‌സുകളും എല്ലാം സ്റ്റാളിൽ സജീവമാണ്. 

മേളയിൽ എത്തുന്നവർക്ക് ഫോറൻസിക് വിദ്യകൾ സാമ്പിളുകൾ ഉപയോഗിച്ച്  വിശദീകരിച്ച് നൽകുന്ന ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും, സൈബർ സുരക്ഷ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന ഉദ്യോഗസ്ഥരും പോലീസ് സ്റ്റാളിലെ മുഖ്യ സവിശേഷതയാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്: 40000 രൂപ പിടികൂടി

തിരുവല്ല: ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിൽ പോലിസ് നടത്തിയ റെയ്ഡിൽ 40000 രൂപ പിടികൂടി. തോട്ടഭാഗം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി എസ് എ എന്ന കട...

നടിയെ ആക്രമിച്ച കേസ് : ആറ് പ്രതികൾക്കും 20 വർഷം തടവ്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് .50,000 രൂപ പിഴയും ഒടുക്കണം .പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവു ശിക്ഷ അനുഭവിക്കണം.പിഴ തുകയിൽ നിന്ന് അതിജീവിതക്ക്...
- Advertisment -

Most Popular

- Advertisement -