Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsNationalനാഗ്പൂർ സംഘർഷം...

നാഗ്പൂർ സംഘർഷം : മുഖ്യ ആസൂത്രകൻ ഫഹീം ഷമീം ഖാൻ അറസ്റ്റിൽ

നാഗ്പുര്‍ : നാഗ്പുരിലുണ്ടായ അക്രമ സംഭവങ്ങളുടെ മുഖ്യ ആസൂത്രകൻ അറസ്റ്റില്‍. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ്‌ ഫഹിം ഷമീം ഖാനാണ് അറസ്റ്റിലായത് .ഖുറാൻ കത്തിച്ചെന്ന വ്യാജ പ്രചാരണം നടത്തി ഇയാൾ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.നാഗ്പൂരിലെ രണ്ട് സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചത് ഫാഹിം ഷമീം ഖാനാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.സംഘര്‍ഷത്തിനിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുനേരെ ലൈംഗികാതിക്രമം നടന്നതായും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മാർച്ച് 17ന് നാഗ്പൂരിലെ ചിട്ട്നിസ് പാർക്ക് ഏരിയയിൽ നടന്ന സംഘർഷത്തിൽ വ്യാപക അക്രമവും തീവെപ്പും കല്ലേറും ഉണ്ടാകുകയും പോലീസുകാരടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് 60ലധികം പേർ അറസ്റ്റിലായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങളെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി. “ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിലായിരുന്നു...

ശാസ്ത്ര ഗവേഷണങ്ങള്‍ ലോകത്തിന്റെ ഹരിതഭാവി കൂടി ലക്ഷ്യം വെക്കണം: മുഖ്യമന്ത്രി

ആലപ്പുഴ: ശാസ്ത്ര ഗവേഷണങ്ങള്‍ മനുഷ്യന്റെ ശോഭനമായ ഭാവിക്കൊപ്പം ലോകത്തിന്റെ ഹരിതഭാവി കൂടി ലക്ഷ്യം വെച്ചുള്ളവയാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉത്തരവാദിത്തത്തോടെ ശാസ്ത്ര മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിനുകുന്ന ചര്‍ച്ചകള്‍ കൂടി ശാസ്‌ത്രോത്സവങ്ങളുടെ ഭാഗമായി...
- Advertisment -

Most Popular

- Advertisement -