Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsKannurനരേന്ദ്ര മോദിക്കും...

നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഇത്തവണയും ഓണക്കോടി കണ്ണൂരിൽ നിന്നും

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഇത്തവണയും ഓണക്കോടി കണ്ണൂരിന്റെ സ്വന്തം കൈത്തറിയില്‍ നിന്നും. കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂര്‍ മേലെചൊവ്വയിലെ ലോക്നാഥ് വീവേഴ്സാണ് നെയ്തെടുക്കുന്നത്. രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവരുള്‍പ്പടെ ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഓണക്കോടി ഒരുക്കുന്നത്.

കൈത്തറി ആന്‍ഡ് ടെക്സ്‌റ്റൈല്‍ ഡയറക്ടേറ്റിലെ ഉദ്യോഗസ്ഥസംഘം എത്തിയാണ് ഇതിന് നിര്‍ദേശം നല്‍കിയത്. തുണി നെയ്ത് 10-ന് തിരുവനന്തപുരത്ത് എത്തിക്കണം.  ഹാന്‍ടെക്സ് തയ്യല്‍ യൂണിറ്റാണ് കുര്‍ത്ത തയ്ക്കുക.

കഴിഞ്ഞ രണ്ടുവര്‍ഷവും ലോക്നാഥില്‍നിന്നാണ് പ്രധാനമന്ത്രിക്കുള്ള ഓണക്കോടി ഒരുക്കിയത്. പ്രധാനമന്ത്രിക്കായി വ്യത്യസ്തനിറത്തിലുള്ള രണ്ട് ഡിസൈനും മറ്റുള്ളവര്‍ക്ക് ഓരോന്നും വീതം ഒന്‍പത് തരത്തിലുള്ള ഡിസൈനാണ് ഒരുക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല നട നാളെ  അടയ്ക്കും.

പത്തനംതിട്ട: ഇടവമാസ പൂജ,  ശബരിമല പ്രതിഷ്ഠാദിനം എന്നിവയ്ക്കായി തുറന്ന ശബരിമല ക്ഷേത്ര നട പൂജകൾ പൂർത്തിയാക്കി നാളെ  അടയ്ക്കും. ശബരിമല പ്രതിഷ്ഠാദിനമായ ഞായറാഴ്ച സന്നിധാനത്ത് തന്ത്രി കണ്ഠ‌ര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം

കോഴിക്കോട് : കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള...
- Advertisment -

Most Popular

- Advertisement -