കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യ ഏക പ്രതിയായി പോലീസ് കുറ്റപത്രം .നവീന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ കാരണം സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.ദിവ്യയുടെ വാക്കുകളാണെന്ന് കുറ്റപത്രം പറയുന്നു.ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും യാത്രയയപ്പ് ചടങ്ങിലേക്കു സ്വകാര്യ ചാനലിനെ വിളിച്ചു വരുത്തിയാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
നവീന്‍ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണെന്നും എഡിഎം കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് സമര്‍പ്പിച്ച കുറ്റപത്രം ഡിഐജിയുടെ അനുമതി കിട്ടിയാലുടന്‍ കോടതിയില്‍ സമര്‍പ്പിക്കും.