Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ മാനസികാരോഗ്യ...

തൃശൂരിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നുപേരെ കുത്തി

തൃശ്ശൂർ : മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നു പേരെ കുത്തിപരിക്കേൽപ്പിച്ചു. തൃശൂർ കാമത്ത് ലൈനിലെ ഹോട്ടലുടമയെയും പടിഞ്ഞാറെ കോട്ടയിൽ വച്ച് മറ്റു രണ്ടുപേരെയും കുത്തുകയായിരുന്നു.കുത്തേറ്റ മൂന്നുപേരെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് നേപ്പാൾ സ്വദേശിയായ സൂരജ് എന്നയാളെ ആലുവയിൽ നിന്നും പോലീസ് തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് .അരമണിക്കൂറിനുള്ളില്‍ ഇയാള്‍ ബാത്‌റൂം വഴി ചാടിപ്പോയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇയാളെ പൊലീസ് വീണ്ടും പിടികൂടുകയും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം : വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗയെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം 2024 ൻ്റെ ഭാഗമായി തിരുവനന്തപുരം കോവളം,...

ഗുണ്ടാപ്പിരിവ് നൽകാത്തതിനാൽ സ്‌പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി : കാപ്പ കേസ് പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

തിരുവല്ല : തിരുവല്ലയിൽ സ്‌പാ ജീവനക്കാരിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗുണ്ടാ പിരിവ് നൽകാത്തതിന് കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. സംഭവത്തില്‍ കാപ്പാ കേസ് പ്രതി...
- Advertisment -

Most Popular

- Advertisement -