Tuesday, March 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiവനിതാ കണ്ടക്ടർമാർക്ക്...

വനിതാ കണ്ടക്ടർമാർക്ക് ആർ‍ത്തവാവധി ഇല്ല: സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി കെഎസ്ആർടിസി

കൊച്ചി: വനിതാ കണ്ടക്ടർമാർക്ക് ആർ‍ത്തവാവധി അനുവദിക്കാനാവില്ലെന്ന നിലപാട് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. കോർപ്പറേഷനിന് ഇത്രയും അധിക ബാധ്യതകൾ താങ്ങാൻ കഴിയില്ലെന്നും, ആർ‍ത്തവാവധി അനുവദിക്കുന്നത് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ആർ‍ത്തവകാലത്ത് ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട്  KSRTC യിലെ ഫോറം ഫോർ ജസ്റ്റിസ് എന്നസംഘടനയുടെ നേതൃത്വത്തിൽ വനിതാ ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് കെഎസ്ആർടിസി നിലപാട് അറിയിച്ചത്. ഇത്തരമൊരു അവധി നൽകുന്നത് സർവീസുകളുടെ ക്രമീകരണത്തെയും സമയബന്ധിത പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വാദം.

ആർ‍ത്തവാവധി അനുവദിക്കണമെന്നത് ഒരു പൊതുനയപരമായ തീരുമാനം ആണെന്നും, അതിന് സർക്കാർ തലത്തിലുള്ള ഇടപെടൽ ആവശ്യമാണെന്നും കെഎസ്ആർടിസി വ്യക്തമാക്കി. കോർപ്പറേഷൻ സ്വതന്ത്രമായി ഇത്തരമൊരു തീരുമാനം കൈക്കൊള്ളാൻ സാധ്യമല്ലെന്നും കോടതിയെ അറിയിച്ചു.

അതേസമയം കർണാടക ആർടിസിയിൽ വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർ‍ത്തവാവധി നിലവിലുണ്ട്. 18 മുതൽ 52 വയസ് വരെയുള്ള ജീവനക്കാരെയാണ് ഈ ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സോഫ്റ്റ്‌വെയർ പരിഷ്കാരം:  ഓൺലൈൻ സേവനങ്ങൾ തടസപ്പെടുമെന്ന് കെ എസ് ഇ ബി

തിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിനാൽ ഓൺലൈൻ സേവനങ്ങൾ നാളെ തടസപ്പെടുമെന്ന് കെ എസ് ഇ ബി.  ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്,...

കരൂർ ദുരന്തം: ടിവികെ നേതാക്കൾക്കെതിരെ കേസ് ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി

ചെന്നൈ : കരൂരിൽ  വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ടിവികെ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍,  കരൂര്‍ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള...
- Advertisment -

Most Popular

- Advertisement -