ന്യൂഡൽഹി :ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ രാമക്ഷേത്രത്തെ കുറിച്ചു പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ ചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് സിഖ് വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സര്‍ക്കാര്‍ സ്വീകരിച്ച നടപടിളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശവുംചട്ട ലംഘനമല്ലെന്ന് കമ്മിഷന്‍ വിലയിരുത്തി.
പ്രധാനമന്ത്രി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രസംഗം മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തിയിട്ടില്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.