Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷം :...

ഓണാഘോഷം : കൂട്ടുകാർക്കൊപ്പം മത്സരിച്ച് മദ്യപിച്ച പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ

തിരുവനന്തപുരം : കൂട്ടുകാർക്കൊപ്പം മത്സരിച്ച് മദ്യപിച്ച് അവശനിലയിലായ പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ. നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഏഴ് വിദ്യാർത്ഥികളാണ് ആൽത്തറ ജംഗ്ഷനിൽ നിർമാണത്തിലുള്ള വീട്ടിലിരുന്ന് മദ്യപിച്ചത്.സ്കൂളിൽ ഓണാഘോഷമായിരുന്നതിനാൽ വിദ്യാർത്ഥികൾ യൂണിഫോമിലായിരുന്നില്ല. മുണ്ടും ഷർട്ടുമായിരുന്നു വേഷം. 

പ്ലാമൂടുള്ള ബെവ്കോ ഔട്‌ലെറ്റിൽ നിന്നാണ് മദ്യം വാങ്ങിയത്. മുണ്ടും ഷർട്ടും ധരിച്ചെത്തിയതിനാൽ തന്നെ ഇവർ വിദ്യാർത്ഥികളാണെന്ന് ബെവ്കോ ജീവനക്കാർക്ക് മനസിലായില്ലെന്നാണ് ലഭിക്കുന്ന സൂചന.

വിദ്യാർഥികൾ പരസ്പരം മത്സരിച്ച് മദ്യപിക്കുകയും അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാർത്ഥി കുഴഞ്ഞു വീഴുകയായിരുന്നു. അഞ്ചുപേർ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയാണ് മ്യൂസിയം പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി  വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാറയുമായി വന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

അടൂർ : പാറയുമായി വന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കടമ്പനാട് മുണ്ടപ്പള്ളി കോളനിയിൽ ശിവ വിലാസത്തിൽ മണിക്കുട്ടൻ്റെ വീടാണ്...

പോക്സോ കേസിൽ റിട്ട. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് 75 വർഷം തടവ് ശിക്ഷ

അടൂർ : പോക്സോ കേസിൽ റിട്ട. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് 75 വർഷം തടവ് ശിക്ഷ വിധിച്ചു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കൊടുമൺ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) ആണ് അടൂർ...
- Advertisment -

Most Popular

- Advertisement -